മോഹൻലാലിന് വീസ ലഭിക്കാത്തതിനെ തുടർന്ന് ഓഗസ്റ്റ് എട്ടിന് ആരംഭിക്കാനിരുന്ന സിഡ്നി ഷോ മാറ്റിവച്ചു. കഴിഞ്ഞ ഒരു മാസമായി വീസയ്ക്ക് വേണ്ടി ശ്രമം തുടരുന്നുണ്ടായിരുന്നു. മോഹൻലാലിനൊപ്പം ഷോയില്‍ പങ്കെടുക്കേണ്ട മനോജ് കെ. ജയന്‍, കെഎസ് ചിത്ര ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും വീസ ലഭിക്കുകയും അവര്‍ സിഡ്‌നിയില്‍ എത്തിച്ചേർന്നതുമാണ്. എന്നാൽ അവസാന നിമിഷം മോഹൻലാലിനു വീസ ലഭിക്കാത്തതിനാൽ ഷോ താൽക്കാലികമായി മാറ്റിവയ്ക്കുകയായിരുന്നു. സംഭവത്തിൽ വൈകാരിമായി ക്ഷമ ചോദിച്ച് മോഹൻലാൽ വിഡിയോ സന്ദേശം പുറത്തുവിട്ടു. വീസ ലഭിച്ചില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും മോഹൻലാൽ പറയുന്നുണ്ട്.