കീർത്തി സുരേഷിന്റെ ഐറ്റം ഡാൻസ്, ചോരപ്പുഴയൊഴുക്കി നാനി; ‘പാരഡൈസ്’ ടീസർ

Author:


കീർത്തി സുരേഷിന്റെ ഐറ്റം ഡാൻസ്, ചോരപ്പുഴയൊഴുക്കി നാനി; ‘പാരഡൈസ്’ ടീസർ

സൂപ്പർ സ്റ്റാർ നാനി നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ് പാരഡൈസ്’ ടീസർ പുറത്തിറങ്ങി; 2026 സെപ്റ്റംബർ 24 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ‘ദസറ’യ്ക്ക് ശേഷം നാനി-ശ്രീകാന്ത് ഒഡേല കൂട്ടുകെട്ടിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ചിത്രത്തിന്റെ ടീസർ ഉദ്വേഗജനകമായ ആക്ഷനും ബ്രഹ്മാണ്ഡ ദൃശ്യങ്ങളും കൊണ്ട് ശ്രദ്ധേയമാണ്, വയലൻസിന് പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതം ആവേശം നിറയ്ക്കുന്നു. ജദാൽ എന്ന കഥാപാത്രമായി കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരത്തിൽ നാനി എത്തുന്നു, ബോളിവുഡ് താരം രാഘവ് ജൂയൽ വില്ലനായി എത്തുന്നു. കൂടാതെ കീർത്തി സുരേഷ് ഒരു ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നു എന്നും റിപ്പോർട്ടുണ്ട്. ലോകമെമ്പാടും എട്ട് ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി തുടങ്ങിയവരും അണിനിരക്കുന്നു.



Movie News