സ്റ്റൈലിഷ് ആക്​ഷനുമായി ദുൽഖർ; ‘ഐ ആം ഗെയിം’ ട്രെയിലർ എത്തി

Author:


സ്റ്റൈലിഷ് ആക്​ഷനുമായി ദുൽഖർ; ‘ഐ ആം ഗെയിം’ ട്രെയിലർ എത്തി

ഗാംബ്ലിങ് – ഗ്യാങ്സ്റ്റർ പോരാട്ടത്തിന്റെ കഥ പറയുന്ന ദുൽഖർ സൽമാൻ – നഹാസ് ഹിദായത്ത് ചിത്രം ‘ഐ ആം ഗെയിമിന്റെ’ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ബെറ്റിങ്ങ് ലോകത്തിന്റെ കഥപറയുന്ന ചിത്രത്തിൽ കെട്ടിലും മട്ടിലും പുതുമയോടെയാണ് ദുൽഖർ എത്തുന്നത്. മലയാളം ഇതുവരെ പറയാത്ത കോടികളെഴുതുന്ന ചൂതാട്ടലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ദുൽഖർ സൽമാന്റെ നരേഷനോടെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്.



Movie News