മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും ദുൽഖർ സൽമാനും. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും വിസ്മയയ്ക്ക് ആശംസകൾ അറിയിച്ചത്. ‘തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട വിസ്മയ മോഹൻലാലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും’ എന്നാണ് ‘തുടക്കം’ പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്. മമ്മൂട്ടിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിസ്മയ നന്ദി പറയുകയും ചെയ്തു.